This is a piece I've written in malayalam. if i get time in the future, i shall rewrite it in engligh...but for now..this stays original in malayalam. For those who cannot read malayalam, this article is about how facebook has affected my mom. it is a funny piece and a promising laugh...:)..hope you enjoy...
ഫയ്സ്ബുക്. അതെന്തെന്നു അറിയില്ലെങ്കില്‍ തുടര്‍ന്ന് വായിക്കുന്നതില്‍ ഒരു അര്ത്ഥവുമില്ല. ഫെഇസ്ബുക് എന്തെന്ന് അറിയില്ലെങ്കില്‍ എന്തിനാണെടോ ജീവിക്കുന്നത്? ഇന്നത്തെ ഉമ്മാമാമാര്ക് പോലും ഫെഇസ്ബുക് എന്തെന്ന് അറിയാം. ആദ്യം മറ്റുള്ളവരുടെ സഹായത്തോടേ ഒരു പ്രൊഫൈല് ഉണ്ടാക്കും. എന്നിട്ട് സ്വൈര്യം തരാതെ "ഈ wall എന്തോന്നാ? poke ചെയ്താല് ഓര്ക്കു വേദനെടുക്കുവോ ? അയ്യോ...എന്നേ ആരോ ടാഗ് ചെയ്തേ!" എന്നൊക്കെ പറയും. കൂട്ടുകാരേ...ഞാന്‍ അനുഭവത്തിന്റെയ് വെളിച്ചത്തില് പറയുകയാണ്. ഒരിക്കല് എന്റെ ഉമ്മ എന്ടെ അടുത്ത് വന്നു ചോദിച്ചു "എനിക്കെന്താ നിന്റെ ഫോട്ടോ ഒന്നും കാണാന് കഴിയാത്തത്?" "അത് പ്രൈവസി സെറ്റിംഗ്സ് ആണ്" ഞാന്‍ ഒന്നും ആലോചിക്കാതെ പറഞ്ഞു പറ്റിപ്പോയില്ലേ! നാവില് നിന്ന് വീണ വാക്ക് തിരിച്ചെടുക്കാന് കഴിയില്ലല്ലോ ! "ഞാന്‍ അത് കണ്ടാല് എന്താ?" ഉമ്മ ചോദിച്ചു. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. വീട്ടിലെ ശല്യം എല്ലാം അകന്നു ഓഫീസില് ഇരിക്കുന്ന ഉപ്പയെ ഉമ്മ ഫോണില് വിളിച്ചു കരഞ്ഞു പറഞ്ഞു , "പെണ്ണ് ഫെഇസ്ബുക്കില് എന്തൊക്കെയോ ഒളിച്ചു കളിക്കുന്നുണ്ട്. എന്നേ ഒന്നും കാണിക്കുന്നില്ല" പിന്നേ ഞാന്‍ ഒന്നും പറയണ്ടല്ലോ! ഒരാഴ്ച്ച വീട്ടില് സ്വൈര്യം ഉണ്ടായിരുന്നില്ല.
അത് ഒരു സംഭവം മാത്രം. ഒരു ദിവസം ഉമ്മ ഉച്ചത്തില്‍ വിളിച്ചു പറന്നു, "മജീദ് പെണ്ണ് കെട്ടാന് പോവുകയാ" . ഞാന്‍ കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് ചോദിച്ചു, "ഏതു മജീദ്?" "ഓന് എന്റെ ഫെഇസ്ബുക് ഫ്രെണ്ടാ". ഉമ്മയുടെ മുഖത്തെ പുഞ്ചിരി കണ്ടിട്ട് എനിക്ക് ചിരി വന്നു. "ഉമ്മ വളര്ന്നു വലിയ ആളായി. ഗ്ലോബല് നിറച്ചും ഫ്രണ്ട് ആണ്" ഇത്ത പറഞ്ഞു .
ഈ സമയത്താണ് ഫര്മ്വില്ലേ ലോകം എന്റെ വീടിലെയ്ക്ക് കടന്നു വന്നത്. രാവിലെ ആറ് മണിക്ക് എന്റെ ഉമ്മ എഴുനേല്ക്കും. കൃഷി ചെയ്യാന്. നടുക, കൃഷി എടുക്കുക. അതായിരുന്നു ഉമ്മയുടെ കുറച്ചു കാലത്തെ ജീവിതം. പാര്‍കില്‍ പോയാല്, ഉമ്മ അമ്മായിയോട് ഒരു മരം ചൂണ്ടിക്കാണിച്ചു പറയും, "എനിക്ക് അത് പോലൊരു മരം ഉണ്ട്" പാവം അമ്മായി വിജാരിക്കും നാടിലെത്തെ കാര്യം ആണ് പറയുന്നതെന്ന് . നമുക്കല്ലേ അറിയൂ ഉമ്മ ഫര്മ്വിലെയിലേയ് കാര്യമാണ് പറയുന്നതെന്ന്.
അതിനു ശേഷം "കഫെ വേള്ഡ്" എന്നാ ഒരു കളി ഫെഇസ്ബുക്കില് വന്നു. ഉമ്മ അതിന്ടെ പിറകിലായി പിന്നേ. ഉപ്പന്റോട് ഉമ്മ പറയും, "ചിക്കന് സ്റ്വും സ്പൈസി കൊഫ്തയും ഇന്ന് ഞാന്‍ ഉണ്ടാക്കി" ഉപ്പ വല്ലതോക്കെയോ പ്രതീക്ഷിച്ചു ഓഫീസില് നിന്നും ഓടി വരും. ഫെഇസ്ബുക് കാര്യമാണ് ഉമ്മ പറഞ്ഞതെന്ന് ഉപ്പയ്ക്ക് പിന്നേ ആണ് മനസ്സിലാവുക.
വീട്ടില് ഒരു ലാപ്ടോപ് മാത്രമേ ഉള്ളു. അതിന്റെ പേരില് ഉമ്മയും ഞങ്ങള്‍ രണ്ടു മക്കളും അടിയാണ്. 24 മണിക്കൂറും കമ്പ്യൂട്ടര്‍ വേണം എന്ന് പറഞ്ഞാല്‍ ശെരിയാവുകയില്ലല്ലോ. അങ്ങിനെ എന്ടെ പാവം ഉപ്പ ഒരു പുതിയ ലാപ്ടോപ് വാങ്ങിച്ചു.അങ്ങിനെ കിടക്കുന്നു ഈ വീട്ടിലെ കാര്യങ്ങള്. ഫെഇസ്ബുക് എല്ലാവരുടെയും ജീവിതത്തെ മാറ്റി മറിച്ചിരിക്കുന്നു. ഒരു സോഷ്യല് നെറ്വേര്കിനു ഉമ്മാന്ടെയ് മേലേ ഇത്രയും impact ഉണ്ടാകും എന്ന് ഒരിക്കലും കരുതിയില്ല !
No comments:
Post a Comment